പാലക്കാട്- വെള്ളല്ലൂരിൽ കോയമ്പത്തൂർ സേലം ദേശീയപാത എൽ.ആന്റ് ടി റോഡിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), ആദിഷ (12), മീര(37), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. രാത്രി പത്തോടെയാണ് സംഭവം. കോയമ്പത്തൂർ ഏയർപോർട്ടിലേക്കു പോകുകയായിരുന്ന ഇവരുടെ കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ എട്ടുപേരുണ്ടായിരുന്നു. മറ്റു യാത്രക്കാരായ വിപിൻ ജോർജ്, നിരഞ്ജൻ, െ്രെഡവർ രാജൻ, ആതിര എന്നിവരെ പരിക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ ലോറിയുമായി മുഖാമുഖം ഇടിക്കുകയായിരുന്നുവെന്ന് ചെട്ടിപാളയം പോലീസ് പറഞ്ഞു. നിയന്ത്രണംവിട്ട രണ്ടു വാഹനങ്ങളും മറിഞ്ഞു. അപകട സ്ഥലത്തു തന്നെ രണ്ടുപേർ മരിച്ചു. മറ്റു രണ്ടുപേർ ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിൽ.