തിരുവനന്തപുരം- കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാർജ് ചെയ്ത കേസ് എൻ.ഐ.എയെ ഏൽപിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിേയറ്റ്. ഈ കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടു പോകവേയാണ് കേന്ദ്ര സർക്കാർ അന്വേഷണം എൻ.ഐ.എയെ ഏൽപിച്ചിരിക്കുന്നത്.
ക്രമസമാധാനം സംസ്ഥാന സർക്കാറിന്റെ ചുമതലയായിരിക്കേ സംസ്ഥാന സർക്കാറുമായി ആലോചന പോലും നടത്താതെ കേസ് എൻ.ഐ.എയെ ഏൽപിച്ച കേന്ദ്ര സർക്കാറിന്റെ നടപടി പ്രതിഷേധാർഹമാണ്. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.