Sorry, you need to enable JavaScript to visit this website.

രണ്ടു പതിറ്റാണ്ടിനു ശേഷം പാക്കിസ്ഥാനില്‍ ഹിന്ദു മന്ത്രി

രാജിവെച്ച ശേഷം ഇസ്‌ലാമാബാദില്‍ എത്തിയ നവാസ് ശരീഫിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം.

ഇസ്ലാമാബാദ്- രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം പാക്കിസ്ഥാന്‍ മന്ത്രിസഭയില്‍ ഒരു ഹിന്ദു വിശ്വാസി ഇടം നേടി. കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പുറത്തു പോകേണ്ടി വന്ന നവാസ് ശെരീഫിനു പകരം പുതിയ പ്രധാനമന്ത്രിയായ അധികാരമേറ്റ ശാഹിദ് ഖഖാന്‍ അബ്ബാസി രൂപീകരിച്ച 47 അംഗ മന്ത്രിസഭയിലാണ് ഹിന്ദു നേതാവായ ദര്‍ശന്‍ ലാലിന് ഇടം ലഭിച്ചത്. ഇവരില്‍ 28 പേര്‍ കേന്ദ്ര മന്തിമാരും 19 പേര്‍ പ്രവിശ്യാ ചുമതല വഹിക്കുന്ന മന്ത്രിമാരുമാണ്. 

65-കാരനായ ദര്‍ശന്‍ ലാല്‍ നാല് പാകിസ്ഥാനീ പ്രവിശ്യകളുടെ ചുമതലയാണ് വഹിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. സിന്ധ് പ്രവിശ്യയിലെ ഖോട്കി ജില്ലക്കാരനായ ലാല്‍ ഡോക്ടറാണ്. 2013-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലാല്‍ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) ടിക്കറ്റിലാണ് മത്സരിച്ചത്.

പുതിയ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ നവാസ് ശരീഫ് സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്ന ഖ്വാജ മുഹമ്മദ് ആസിഫ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. 2013-ല്‍ അധികാരത്തില്‍ വന്ന നവാസ് ശരീഫ് സര്‍ക്കാരില്‍ വിദേശ കാര്യ മന്ത്രിയുണ്ടായിരുന്നില്ല.

Latest News