നാഗ്പുര്‍- മതത്തെ രാഷ്ട്രീയവുമായി ഇടകലര്‍ത്തി ബിജെപിക്കൊപ്പം നിന്നത് ശിവസേനയ്ക്ക് പറ്റിയ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഉദ്ധവിന്റെ പ്രസ്താവന.
നിങ്ങള്‍(ദേവേന്ദ്ര ഫഡ്‌നവിസ്) ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. 'ധര്‍മ'ത്തിന്റെ അനുയായികള്‍ വരെ ഒരിക്കല്‍ ചൂതുകളിയില്‍ തോറ്റിട്ടുണ്ടെന്ന കാര്യം നമ്മള്‍ മറന്നുവെന്ന് മഹാഭാരത കഥയെ ഉദ്ധരിച്ചു കൊണ്ട് ഉദ്ദവ് താക്കറെ പറഞ്ഞു.
രാഷ്ട്രീയം ഒരു ചൂതുകളിയാണ്. എന്നാല്‍ അതിനെ അതിന്റെ സ്ഥാനത്ത് നിര്‍ത്തണം. നമ്മള്‍ അതു മറന്നു. ഹിന്ദുത്വയുടെ പേരില്‍ 25 വര്‍ഷത്തോളം ഒരുമിച്ച് നിന്നു. ഞങ്ങള്‍ ഇപ്പോഴും മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നു ഞങ്ങള്‍ നമ്മള്‍ ഹിന്ദുക്കളായിരിക്കും.- ഉദ്ധവ് പറഞ്ഞു.
വ്യത്യസ്ത പ്രത്യയശാസ്ത്രം പിന്തുടര്‍ന്നിരുന്ന തൃണമൂലും പിഡിപിയും എല്‍ജെപിയുമായുള്ള ബിജെപിയുടെ സഖ്യത്തെയും ഉദ്ധവ് ഓര്‍മിപ്പിച്ചു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് ബിജെപിക്കൊപ്പം നിന്നതു തെറ്റായിപ്പോയെന്നും ഉദ്ധവ് സഭയില്‍ പറഞ്ഞു.
ധര്‍മ്മമെന്നത് പറയാന്‍ മാത്രമുള്ളതല്ല. പിന്തുടരാന്‍ കൂടിയുള്ളതാണ്'. മതമെന്നത് പുസ്തകത്തില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും നിലനില്‍ക്കണമെന്നും ബിജെപിയെ കുറ്റപ്പെടുത്തി കൊണ്ട് ഉദ്ദവ് താക്കറെ പറഞ്ഞു. തങ്ങളുടെ സര്‍ക്കാര്‍ റിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്കൊപ്പമാണ് അല്ലാതെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ളത് മാത്രമല്ലെന്നും ഫഡ്‌നാവിസിനെ പരിഹസിച്ച് താക്കറെ പറഞ്ഞു.