ന്യൂദൽഹി- അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഗവേഷണ വിഭാഗം ഡയറക്ടറായ ഗീതാ ഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ കാര്യനിർവഹണത്തിലെ അനിശ്ചിതാവസ്ഥ സാമ്പത്തിക മാന്ദ്യത്തിൽ വലിയൊരു പങ്ക് വഹിച്ചുവെന്ന് കഴിഞ്ഞയാഴ്ച സാമ്പത്തികവിദഗ്ദ്ധയായ ഗീത പറഞ്ഞിരുന്നു.
ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പരിഷ്‌കരണ നടപടികൾ സ്വീകരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രാധാന്യമർഹിക്കുന്നു. എങ്കിലും കൂടുതൽ വ്യക്തയോടും ദൃഢതയോടും കൂടെ ചെയ്താലേ സഹായകരമാകുകയുള്ളൂവെന്ന് അവർ ഫിക്കിയുടെ 92ാം വാർഷിക യോഗത്തിൽ പറഞ്ഞു.