Sorry, you need to enable JavaScript to visit this website.

പിണറായിക്ക് ഇരട്ടത്താപ്പ്; പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടമായി, അലന്റെ അമ്മ സബിത മഠത്തിൽ

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടത്താപ്പാണെന്നും പാർട്ടിയിലും ഭരണകൂടത്തിലും വിശ്വാസം നഷ്ടമായെന്നും കോഴിക്കോട് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ. പാർട്ടി പ്രാദേശിക ഘടകത്തിന്റെ അന്വേഷണത്തിൽ പോലും കണ്ടെത്താത്ത കാര്യമാണ് മുഖ്യമന്ത്രി പറയുന്നത്. അലൻ മാവോയിസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും സബിത വ്യക്തമാക്കി. യു.എ.പി.എ ചുമത്തില്ലെന്ന് മുഖ്യമന്ത്രിയും പാർട്ടിയും ഉറപ്പ് നൽകിയിരുന്നു. കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ മുഴുവൻ പ്രതീക്ഷകളും നഷ്ടമായെന്നം ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും സബിത വ്യക്തമാക്കി. പലതരം ആശയക്കാരുമായും അലൻ സംസാരിച്ചിട്ടുണ്ടാകാമെന്നും എന്നാൽ ഒരിക്കൽ പോലും അവൻ മാവോയിസ്റ്റല്ല. പൗരത്വ നിയമം നടപ്പാക്കില്ലന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് ഈ കേസിൽ യു.എ.പി.എ ചുമത്തില്ലെന്നും നേരത്തെ പറഞ്ഞത്. പാർട്ടി പ്രാദേശിക ഘടകം പിന്തുണയുമായി രംഗത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവർ നിസഹായരായെന്നും സബിത പറഞ്ഞു.
 

Latest News