റിയാദ്- തുർക്കിയിലെ സൗദി കോൺസുലേറ്റിൽ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർക്ക് വധശിക്ഷ വിധിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് മൂന്നു പേർക്ക് 24 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചു. വിധി പറയുന്ന നേരത്ത് ഖശോഗിയുടെ കുടുംബത്തിന്റെ പ്രതിനിധികളും തുർക്കി എംബസിയുടെ പ്രതിനിധികളും കോടതിയിലുണ്ടായിരുന്നു. റോയൽ കോർട്ട് ഉപദേശകൻ സൗദി ഖഹ്താനിയെ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാനായില്ല. അദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കി. മുൻ ഡപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അൽ അസീരിയയെും തെളിവില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു.