തിരുവനന്തപുരം- പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങില്ലെന്ന് മലയാളി വിദ്യാർഥിനി. പോണ്ടിച്ചേരി സർവ്വകലാശാലയിൽ ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങാണ് എം.എസ്.സി ഇലക്ട്രോണിക് മീഡിയ കോഴ്‌സിലെ ഒന്നാം റാങ്കുകാരിയായ കാർത്തിക ബി കുറുപ്പ് ബഹിഷ്‌കരിക്കുന്നത്. കോട്ടയം കറുകച്ചാൽ സ്വദേശിയാണ് കാർത്തിക. കഴിഞ്ഞവർഷമാണ് കാർത്തിക ഒന്നാം റാങ്കോടെ കോഴ്‌സ് പൂർത്തിയാക്കിയത്. എറണാകുളത്ത് 24 ന്യൂസ് ചാനലിൽ പ്രോഗ്രാം പൊഡ്യൂസറാണ് കാർത്തിക. ബാലകൃഷ്ണക്കുറുപ്പിന്റെയും ശോഭ കുറുപ്പിന്റെയും മകളാണ്.