Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയയിലെ കാട്ടുതീ;  ജനങ്ങളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി, വിനോദയാത്ര വെട്ടിച്ചുരുക്കി

ന്യൂ സൗത്ത് വെയില്‍സ്-അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍. മൂന്ന് സംസ്ഥാനങ്ങളിലായി പടരുന്ന കാട്ടുതീ വന്‍നാശം വിതയ്ക്കുന്ന സാഹചര്യത്തിലാണ് അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി പ്രധാനമന്ത്രി രാജ്യത്ത് മടങ്ങിയെത്തിയത്.കാട്ടുതീയുടെ ദുരന്തം നേരിടാനുളള ശ്രമങ്ങള്‍ക്കിടെ അവധിക്കാലം ചെലവിടാന്‍ വിദേശത്ത് പോയതില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറഞ്ഞു. കുടുംബത്തോടൊപ്പം ഹവായിലായിരുന്ന സ്‌കോട് മോറിസണ്‍ ഇന്നലെയാണ് തിരിച്ചെത്തിയത്.
ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ല്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.ആയിരക്കണക്കിന് ഏക്കര്‍ കാട്കാട്ടുതീയില്‍കത്തിനശിച്ചു. ചൂട് കൂടിയതും ശക്തമായ കാറ്റുമാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് കരുതുന്നത്.

Latest News