ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയതിന് യു.പി പോലീസ് വെടിവെച്ചു കൊന്ന രണ്ടു പേരുടെ വീടുകളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പ്രിയങ്കയുടെ സന്ദർശനം. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് പ്രിയങ്കയുടെ സന്ദർശന വിവരം അറിയിച്ചത്. ബിജിനോറിലായിരുന്നു പ്രിയങ്കയുടെ സന്ദർശനം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും പ്രിയങ്ക സംസാരിച്ചു. പൗരത്വനിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന സ്ഥലമാണ് ബിജിനോർ. പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബിജിനോർ.