ഭുവനേശ്വര്‍- ഒഡീഷയിലെ ഖോര്‍ധയില്‍ കയ്പഡര്‍ ഗ്രാമത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. വെള്ളം ചോദിച്ച യുവാവിന്റെ മുഖത്തേക്ക് പ്രതികളിലൊരാള്‍ മൂത്രമൊഴിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം. മര്‍ദനത്തിന്റെ വിഡിയോ വൈറലായിരിക്കുകയാണ്. പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്. യുവാവിനെ മര്‍ദിച്ച ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രണയ ബന്ധത്തെ ചൊല്ലിയാണ് മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികള്‍ അയല്‍ ഗ്രാമവാസിയായ യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു.