ന്യൂദൽഹി- രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി സഫയെ ദൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ സമരത്തിലൂടെ ശ്രദ്ധേയായ ആയിഷ റെനയാക്കി ബി.ജെ.പി സഖ്യകക്ഷിയായ അകാലിദൾ എം.എൽ.എയുടെ വ്യാജ പ്രചാരണം. ദൽഹിയിൽ നടക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമുണ്ടാക്കുന്നത് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ആയിഷ റെനയാണെന്ന് ആരോപിച്ചാണ് അകാലി എം.എൽ.എ മൻജീന്ദർ സിംഗ് സിർസ ട്വീറ്റ് ചെയ്തത്.
രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന സഫ എന്ന കുട്ടിയുടെ ആൾക്കാരാണ് ദൽഹിയിൽ കലാപമുണ്ടാക്കുന്നത് എന്നാണ് എം.എൽ.എയുടെ വാദം. ഇതുവഴി രാഹുലിനെയും പ്രത്യേക സമുദായത്തെയും വിവാദത്തിലേക്ക് വലിച്ചിടാനാണ് അകാലി എം.എൽ.എ ശ്രമിക്കുന്നത്.