Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ ഭേദഗതി: ഇമാം കൗൺസിൽ റാലിയിൽ പ്രതിഷേധമിരമ്പി 

തൊടുപുഴ- പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ഇമാം കൗൺസിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധമിരമ്പി. ഇമാം കൗൺസിൽ ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി, കൺവീനർ അബ്ദുൽ കബീർ റഷാദി, വൈസ് ചെയർമാൻമാരായ ഇസ്മായിൽ മൗലവി പാലമല, ഇംദാദുള്ള നദ്വി, ട്രഷറർ ഷഹീർ മൗലവി, ജോ. കൺവീനർ അബ്ദുൽ റഷീദ് കൗസരി, വിവിധ മഹല്ല് ഇമാമുമാർ നേതൃത്വം നൽകി. 83 ഓളം മഹല്ലുകൾ സംയുക്തമായി സംഘടിപ്പിച്ച റാലിയിൽ പതിനായിരക്കണക്കിന് ജനങ്ങൾ അണിനിരന്നു. മങ്ങാട്ടുകവലയിൽ നിന്നും വൈകിട്ട് 4.30 ന് തുടങ്ങിയ റാലി തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചപ്പോഴും അണികളുടെ ഒഴുക്ക് മങ്ങാട്ടുകവലയിൽ തുടർന്നു. മഴയെ അവഗണിച്ചാണ് ആബാലവൃദ്ധം ജനങ്ങൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്.
തുടർന്ന് പഴയ ബസ് സ്റ്റാന്റ് മൈതാനിയിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ ഇമാം കൗൺസിൽ ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സേവ് മൈ ഇന്ത്യ, സേവ് മൈ കോൺസ്റ്റിറ്റിയൂഷൻ' എന്ന പ്രമേയം കേരള ദളിത് പാന്തേഴ്സ് സ്ഥാപകനും വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ കെ. അംബുജാക്ഷൻ അവതരിപ്പിച്ചു.  അഡ്വ. ഹനീഫ് ഹുദവി കാസർകോട് മുഖ്യപ്രഭാഷണം നടത്തി. അഡ്വ ഡീൻ കുര്യാക്കോസ് എം.പി, അബ്ദുൽ കരീം സഖാഫി, ജ്അഫർ കോയ തങ്ങൾ, അബ്ദുൽ കബീർ റഷാദി, ഹൈദർ ഉസ്താദ് കുന്നം, മുഹമ്മദ് ഹനീഫ് കാശിഫി, ഇസ്മായിൽ മൗലവി പാലമല, ടി.എം. സലീം, എം.എസ്. മുഹമ്മദ്, കെ.എം.എ ഷുക്കൂർ, അഡ്വ ഹനീഫ റാവുത്തർ,  പി.പി കാസിം മൗലവി തുടങ്ങിയവർ സംബന്ധിച്ചു.  

 

Latest News