ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ദൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ദൽഹി ജുമ മസ്ജിദിന് മുന്നിൽ ദേശീയ പതാകയും ഭരണഘടനയും ഉയർത്തിപ്പിടിച്ച് സമരം ചെയ്യുന്നതിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ വൻ പോലീസ് സന്നാഹമെത്തി ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജുമാ മസ്ജിദിൽനിന്ന് ജന്ദർ മന്ദിറിലേക്ക് മാർച്ച് നടത്താനുള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നു. നേരത്തെ തന്നെ അറസ്റ്റ് ചെയ്തുവെന്ന അഭ്യൂഹം ചന്ദ്രശേഖർ ആസാദ് നിഷേധിച്ചിരുന്നു. താൻ ജുമ മസ്്ജിദിൽ എത്തിയിരുന്നു. പിന്നിടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.