ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മഹിള കോൺഗ്രസ് നേതാവുമായ ശർമിഷ്ഠയെ പോലീസ് അറസ്റ്റ് ചെയ്തു.
പൗരത്വഭേദഗതി നിയമത്തിനെതിരെ അമിത് ഷായുടെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിക്കുകയായിരുന്നു ദൽഹി മഹിളാ കോൺഗ്രസ് പ്രവർത്തകർ. ദൽഹിയിലെ വിവിധയിടങ്ങളിൽ ഇന്നും കനത്ത പ്രതിഷേധം തുടരുകയാണ്. പലയിടങ്ങളിലും റോഡ് റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്.