Sorry, you need to enable JavaScript to visit this website.

ജനരോഷം കാരണം നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന് ബി.ജെ.പി എം.എല്‍.എമാര്‍

ഗുവാഹത്തി- പൗരത്വ നിയമഭേദഗതിക്കെതിരായ ജനരോഷം കാരണം തങ്ങളുടെ നിയോജക മണ്ഡലങ്ങളിലേക്ക് മടങ്ങാനാവില്ലെന്ന് ഒരു സംഘം ബി.ജെ.പി എം.എല്‍.എമാര്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ സന്ദര്‍ശിച്ച് അറിയിച്ചു. അതുകൊണ്ട് തലസ്ഥാനത്തു തന്നെ തങ്ങുകയാണ്.

പ്രക്ഷോഭകരുടെ ആശങ്കകളും ഭയവും അവസാനിപ്പിക്കാന്‍ നടപടികള്‍ വേണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അസം ജനതയുടെ ഭാഷയും സംസ്്കാരവും ഭൂമിയും രക്ഷക്കാന്‍ നടപടി വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സോനോവാളിനെ കണ്ട ശേഷം 12 നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകള്‍ ഒഴികെയുള്ള ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാനുള്ളതാണ് നിയമഭേദഗതി.
നിയമത്തിനെതിരെ അസമില്‍ ആരംഭിച്ച പ്രക്ഷോഭമാണ് രാജ്യത്താകെ വ്യാപിച്ചിരിക്കുന്നത്.

 

Latest News