ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ ദൽഹിയിൽ പ്രതിഷേധിച്ച മുതിർന്ന സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി. രാജയും ദൽഹിയിൽ അറസ്റ്റിൽ. ചെങ്കോട്ടക്ക് സമീപം റെഡ് ഫോർട്ടിന് സമീപം പ്രതിഷേധിച്ച ജെ.എൻ.യു മുൻ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ഉമർ ഖാലിദിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ദൽഹിയിൽ മൊബൈൽ, ഇന്റർനെറ്റ് അടക്കമുള്ള സേവനങ്ങൾക്കും വിലക്കുണ്ട്. സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇന്റർനെറ്റ് സേവനം വിലക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.