ലഖ്നൗ- ബലാത്സംഗത്തിനിരയായ മകളെ ചുമലിലേറ്റി ആശുപത്രിയില്‍ എത്തിക്കുന്ന യു.പി സ്വദേശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സ്ട്രെച്ചറോ വീല്‍ചെയറോ കിട്ടാത്തതിനെ തുടര്‍ന്നാണ് 15 കാരിയായ മകളെ മെഡിക്കല്‍ പരിശോധനക്കായി ചുമലിലേറ്റി ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നത്.
അയല്ക്കാരന്റെ 19 കാരനായ മകനാണ് പെണ്‍കുട്ടിയെ ഒരു മുറിയിലടച്ച് മണിക്കൂറുകളോളം പീഡിപ്പിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കാലിനു പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിച്ചിരുന്നില്ല.