ചെന്നൈ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മന്റം നേതാവുമായ കമല്‍ ഹാസന്‍ എത്തി. ക്യാംപസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലീസ് അദ്ദേഹത്തെ തടഞ്ഞു. സുരക്ഷാ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന അടച്ചിട്ട ഗേറ്റിനു പുറത്തു നിന്ന് വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംസാരിച്ചു സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. വി്ദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിക്കുന്നതതു വരെ താനും ഒരു വിദ്യാര്‍ത്ഥിയായിരിക്കുമെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മദ്രാസ് യൂണിവേഴ്‌സിറ്റി അവധി പ്രഖ്യാപിച്ചിരുന്നു. 23 വരെ അവധി നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം തുടരുകയാണ്.