ന്യൂദല്‍ഹി- കോണ്‍ഗ്രസ് എംപിയും എഴുത്തുകാരനുമായ ഡോ. ശശി തരൂരിനും കവി വി. മധുസൂദനന്‍ നായര്‍ക്കും ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ഇംഗ്ലീഷ് വിഭാഗത്തില്‍ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ്: ദ് ബ്രീട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ എന്ന നോന്‍ ഫിക്ഷന്‍ രചനയ്ക്കാണ് തരൂരിന് പുരസ്‌ക്കാരം. മലയാളം വിഭാഗത്തില്‍ മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കാവ്യത്തിനും അവാര്‍ഡ് ലഭിച്ചു. 23 ഭാഷകളിലെ പുരസ്‌ക്കാരങ്ങള്‍ അക്കാദമി ഇന്നു പ്രഖ്യാപിച്ചു. കോളനിവല്‍ക്കരണ കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ചൂഷണം ചെയ്തതും ബ്രിട്ടീഷ് ഭരണം ഇന്ത്യ തകര്‍ത്തതും വിശദമാക്കുന്ന രചനയാണ് തരൂരിന്റേത്.