ന്യൂദല്‍ഹി- രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമായ ഭേദഗതി ചെയ്ത പൗരത്വ നിയമം ഇന്ത്യയിലെ മുസ് ലിംകളെ ബാധിക്കില്ലെന്ന് ദല്‍ഹി ജമാമസ്ജിദ് ശാഹി ഇമാം അഹ്മദ് ബുഖാരി. പ്രതിഷേധത്തിനു മറ്റൊരു കാരണമായ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) ഒരു നിയമമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുക എന്നത് ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ്. ഇതില്‍ നിന്നും ഞങ്ങളെ ആര്‍ക്കും തടയാനാവില്ല. എന്നിരുന്നാലും ഇത് വികാരം നിയന്ത്രിച്ചും കൈവിട്ടു പോകാതെയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം- ദല്‍ഹി ഇമാം പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ടു ചെയ്യുന്നു. പൗരത്വ നിയമം ഇന്ത്യക്കാരായ മുസ് ലിംകളെ ബാധിക്കില്ലെന്നും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ്മുസ് ലിം കുടിയേറ്റക്കാരെയാണ് ബാധിക്കുക എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.