ന്യൂദല്‍ഹി-സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. കലണ്ടര്‍ പ്രകാരം ബോര്‍ഡ് പരീക്ഷകള്‍(തിയറി) 2020 ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും.
പത്താം ക്ലാസ് മെയിന്‍ പരീക്ഷകള്‍ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് 30ന് അവസാനിക്കും. വിശദമായ ടൈംടേബിള്‍ സി.ബി.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രാക്ടിക്കല്‍ പരീക്ഷാ തീയതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.