ന്യൂദല്‍ഹി- ജാമിഅ അലിഗഡ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ഹാര്‍വാഡ് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പന്തുണയുമായാണ് ഹാര്‍വാഡ് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ എത്തിയത്. പോലീസ് നടപടിയെ അപലപിച്ച് ഹാര്‍വാഡിലെ നൂറോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട തുറന്ന കത്താണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രതിഷേധവും അഭിപ്രായ ഭിന്നതയും ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നാണ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നത്. 'പ്രതിഷേധങ്ങള്‍ അസൗകര്യപ്രദവും കലുഷിതവുമായിരിക്കാം. പക്ഷെ അത് ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ഘടന നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്', കത്തില്‍ വ്യക്തമാക്കി.