ആലപ്പുഴ-ആലപ്പുഴ നഗരത്തില്‍ നാടോടി സ്ത്രീക്ക് നേരെ പീഡനശ്രമം. രാജസ്ഥാന്‍ സ്വദേശിയായ യുവതിക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. കൂടാതെ ഇവരുടെ നാല് വയസ്സുളള മകനേയും മര്‍ദ്ദിച്ചു. കുട്ടിയുടെ തലയ്ക്കും അടിയേറ്റിട്ടുണ്ട്. പ്രതിയായ ജില്ലാ കോടതിക്ക് സമീപമുള്ള കടയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി വിനോദാണ് പ്രതി. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ത്രീയെയും കുട്ടിയെയും പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.