Sorry, you need to enable JavaScript to visit this website.

ജാമിഅയിലെ പോലീസ് നടപടി ജാലിയന്‍  വാലാബാഗിന് തുല്യം- ഉദ്ധവ് താക്കറെ

മുംബൈ-ജാമിഅയിലെ പോലീസ് നടപടി ജാലിയന്‍ വാലാബാഗിന് സമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് തക്കറെ. വിദ്യാര്‍ത്ഥികള്‍ യുവ ബോംബാണെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും താക്കറെ പറഞ്ഞു.
'ജാമിഅ  മില്ലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമം കാണുമ്പോള്‍ എനിക്കോര്‍മ വരുന്നത് ജാലിയന്‍ വാലാബാഗിലെ വെടിവയ്പ്പാണ്. യുവശക്തി എന്നത് ഒരു ബോംബാണ്. അത് നിര്‍വീര്യമാക്കാന്‍ കഴിയില്ല.'– മഹാരാഷ്ട്ര നിയമസഭയിലെ പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബിജെപി നയത്തെ താക്കറെ വിമര്‍ശിച്ചു.
അതേസമയം പൗരത്വനിയമഭേദഗതി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ ശിവസേനയുണ്ടായില്ല. പ്രതിപക്ഷ സര്‍വകക്ഷിസംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു  ശിവസേനയുടെ തീരുമാനം. പൗരത്വനിയമഭേദഗതി നിയമത്തില്‍ വ്യത്യസ്ത അഭിപ്രായം ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ പൗരത്വ നിയമം നടപ്പാക്കുമോയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനിക്കും.

Latest News