രാജ്യദ്രോഹക്കേസില്‍ മുന്‍ പാക് പ്രസിഡന്റ് മുഷര്‍റഫിന് വധശിക്ഷ

ഇസ്‌ലാമാബാദ്- മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷര്‍റഫിന് കടുത്ത രാജ്യദ്രോഹ കേസില്‍ കോടതി വധശിക്ഷി വിധിച്ചു. 2007ല്‍ രാജ്യത്തിന്റെ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണം പിടിച്ചെടുത്ത കേസിലാണ്  പ്രത്യേക കോടതി ശിക്ഷിച്ചത്. 76കാരനായ മുഷര്‍റഫ് 2016ല്‍ മുതല്‍ ദുബായിലാണ്. ഇവിടെ ചികിത്സയ്ക്കായി പോയ അദ്ദേഹം പിന്നീട് ആരോഗ്യ, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചു വന്നിട്ടില്ല.

മുന്‍പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭരണകാലത്താണ് മുഷര്‍റഫിനെതിരെ കേസെടുത്തത്.
 

Latest News