ന്യൂദൽഹി- ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ബി.ജെ.പി നേതാവ് അഡ്വ.അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹരജിയാണ് തള്ളിയത്. മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, മണിപ്പുർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലുമാണ് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്. സംസ്ഥാന അടിസ്ഥാനത്തിലല്ല, ദേശീയ അടിസ്ഥാനത്തിലാണ് മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിന് എസ്.എ ബോബ്‌ഡെ പറഞ്ഞു. മതം നിലനിൽക്കുന്നത് ഇന്ത്യയിൽ ആകമാനമാണ്. മതത്തെ സംസ്ഥാനങ്ങളുടെ അതിർത്തികളിൽ നിശ്ചയിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മത ന്യൂനപക്ഷങ്ങളെ നിർണയിക്കാനുള്ള മാനദം നിശ്ചയിക്കണമെന്ന ആവശ്യവും കോടതി തള്ളി.