ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതി നിയമക്കെതിരെ ദല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായത് വിദ്യാര്‍ഥികളല്ലെന്നും പ്രദേശവാസികളാണെന്നും പോലീസ് പറയുന്നു.
അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം ജാമിയ മില്ലിയ വിദ്യാര്‍ഥികളും അധ്യാപകരും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
നഗരത്തിന്റെ വിവിധയിടങ്ങളിലായി ബസുകളും കാറുകളും അഗ്‌നിക്കിരയാക്കിയിരുന്നു. പുറത്തുനിന്നുള്ളവരാണ് അക്രമങ്ങള്‍ നടത്തിയതെന്ന് വിദ്യാര്‍ഥികളും പോലീസും പറഞ്ഞിരുന്നു.