കോട്ടക്കല്‍- ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ സൗദി പൗരന്‍ നഗരത്തിലെ ഒരു കടയില്‍ നിന്നും ഷൂ വാങ്ങിയ ശേഷം വിലയായ 1,890 രൂപയ്ക്കു പകരം അടച്ചത് 1,89,000 രൂപ! മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ മൂന്ന് ദിവസം മുമ്പാണ് സംഭവം. രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഷോപ് മാനേജര്‍ സൗദി പൗരനെ തേടിപ്പിടിച്ച് അധികമായി ലഭിച്ച പണം തിരികെ നല്‍കി. കണക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഇത്രയും വിലയേറിയ ഷൂ വിറ്റു പോയതായി ഷോപ്പ് മാനേജര്‍ പി. നൗഫല്‍ അറിയുന്നത്. കാര്‍ഡ് പേമെന്‍റ് വഴിയാണ് ഷൂ വാങ്ങിയയാള്‍ പണമടച്ചിരുന്നത്. അനര്‍ഹമായി ലഭിച്ച പണം തിരികെ ഉപഭോക്താവിനെ ഏല്‍പ്പിക്കാന്‍ നൗഫലിന് പോലീസിന്‍റെ സഹായം തേടേണ്ടി വന്നു. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവില്‍ ബാങ്ക് അധികൃതരുടെ സഹായത്തോടെ ഷൂ വാങ്ങിയ സൗദി പൗരന്‍ അല്‍ സാദ അല്‍മുബാറക്കിനെ കണ്ടെത്തി.
നഗരത്തിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലെല്ലാം അന്വേഷിച്ച പൊലീസ് ഒടുവില്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാല ഒ.പി വിഭാഗത്തില്‍ നിന്നാണ് ഷൂ വാങ്ങിയ അല്‍ സാദയെ കണ്ടെത്തിയത്. മകന്‍റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇദ്ദേഹം. ഷൂ വാങ്ങിയപ്പോള്‍ സംഭവിച്ച കൈയ്യബദ്ധം പറഞ്ഞു ബോധ്യപ്പെടുത്തിക്കൊടുത്തപ്പോഴാ
കോട്ടക്കല്‍ എസ് ഐ ആര്‍ വിനോദും സ്വകാര്യ ബാങ്ക് അധികൃതരുമാണ് വിഷയം അല്‍സാദയെ ബോധ്യപ്പെടുത്തിക്കൊടുത്തത്. പത്തു ദിവസത്തിനകം പണം തിരികെ അക്കൗണ്ടില്‍ എത്തുമെന്ന ഉറപ്പും ബാങ്ക് അധികൃതര്‍ നല്‍കിയിട്ടുണ്ട്.