ന്യൂദൽഹി- ദൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന റാലിക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും. ഇന്ത്യാഗേറ്റിലാണ് റാലി. പോലീസ് നടപടിക്കെതിരെ ഇന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. 'സർക്കാർ ഭരണഘടനയെയും വിദ്യാർഥികളെയും ആക്രമിച്ചു. സർവകലാശാലയിൽ കയറിയാണ് അവർ വിദ്യാർഥികളെ ആക്രമിച്ചത്. ഭരണഘടനയ്ക്കു വേണ്ടി ഞങ്ങൾ പോരാടും. ഈ സർക്കാരിനെതിരെ ഞങ്ങൾ പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. മോഡി സർക്കാർ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ജാമിഅയിൽ നടന്ന സംഭവമെന്ന് പ്രിയങ്ക നേരത്തേ ആരോപിച്ചിരുന്നു.