ന്യുദല്‍ഹി- ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് പേടിച്ച മോഡി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും അടിച്ചൊതുക്കുകയാണെന്നും ഇതു ഭീരുത്വമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ യുവജനങ്ങളുടെ ശബ്ദത്തിന് വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെവികൊടുക്കേണ്ടി വരും. പൊള്ളയായ ഏകാധിപത്യവുമായി സര്‍ക്കാര്‍ അവരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക ട്വീറ്റിലൂടെ പ്രതികരിച്ചു. യൂണിവേഴ്‌സിറ്റികളില്‍ ഇരച്ചു കയറി വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ട സമയമാണിത്. ഇതിനു തയാറാകാതെ വടക്കു കിഴക്കന്‍ മേഖലയിലും യുപിയിലും ദല്‍ഹിയിലും വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് ഭീരുത്വമാണ്- പ്രിയങ്ക ട്വീറ്റ് ചെയ്തു.