ന്യൂദല്‍ഹി-ദക്ഷിണ ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പോലീസാണ് ബസ് കത്തിച്ചതെന്നും ബി.ജെ.പിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
പ്രതിഷേധ സ്ഥലത്തുനിന്നുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയക്കളിയുടെ ഭാഗമായാണ് പോലീസിനെ ഉപയോഗപ്പെടുത്തി ബസ് കത്തിച്ചെതന്ന് സിസോദിയ പറഞ്ഞു.
പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഉപമുഖ്യമന്ത്രി ട്വീറ്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വസ്തുതാ വിരുദ്ധമായ ആരോപണമാണിതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മോയ് ബിസ്വാള്‍ പറഞ്ഞു.