തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായി സമിതി. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന് മുഖ്യ അന്വേഷണചുമതലയും ഊര്‍ജ സെക്രട്ടറി ഡോ. ബി അശോക് പ്ര സന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. തിങ്കളാഴ്ച തെളിവെടുപ്പ് ആരംഭിക്കും.