Sorry, you need to enable JavaScript to visit this website.

പ്രക്ഷോഭം കനത്തു; ദൽഹി കത്തുന്നു

ന്യൂദൽഹി- പൗരത്വഭേദഗതി ബില്ലിനെതിരെ ദൽഹിയിൽ വൻ പ്രക്ഷോഭം. നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദൽഹി ജാമിഅ മില്ലിയ സർവ്വകലാശാലയിലെ വിദ്യാർഥികൾ നടത്തുന്ന സമരമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും നാട്ടുകാരും ദൽഹിയിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്. ആറ് സ്റ്റേറ്റ് ബസുകളും മറ്റ് നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. ജാമിഅ മില്ലിയക്ക് ഒരു കിലോമീറ്റർ അകലെ മഹാറാണി ബാഗിലേയ്ക്കുള്ള പ്രധാന റോഡിലാണ് ദൽഹി സർക്കാറിന്റെ ബസ് കത്തിച്ചത്. സ്ഥലത്ത് നിരവധി പോലീസിനെയും അഗ്നിശമന സേന വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
 

Latest News