ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒഴിവുള്ള കെ.ജി ഹെഡ്മിസ്ട്രസ് തസ്തികയിലേക്കും നാല് നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍മാരുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.
ഡിസംബര്‍ 17 ഇന്ത്യന്‍ സമയം വൈകിട്ട് ഏഴര വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അധ്യാപക ദമ്പതികള്‍ക്ക് മുന്‍ഗണന നല്‍കും. സ്‌കൂള്‍ വെബ് സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. യോഗ്യതയടക്കമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. സെലക് ഷന്‍ ടെസ്റ്റും അഭിമുഖവും ദല്‍ഹിയിലായിരിക്കും.