ന്യൂദൽഹി- 1300 കോടിയുടെ മയക്കുമരുന്നുമായി ഒൻപത് പേരെ ദൽഹിയിൽ നാർക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തു. ഇരുപത് കിലോ തൂക്കം വരുന്ന കൊക്കെയ്‌നുമായാണ് സംഘത്തെ നാർക്കോട്ടിക് ബ്യൂറോ പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി. ദൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വിതരണത്തിനുള്ളതായിരുന്നു കൊക്കെയ്ൻ. ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളംബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സംഘവും ഇതിന് പിന്നിലുണ്ട്. അഞ്ചു ഇന്ത്യക്കാരും അമേരിക്ക, ഇന്തോനേഷ്യ, രണ്ട് നൈജീരിയക്കാർ എന്നിവരാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം.