റിയാദ്- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് ചര്‍ച്ച നടത്തി. സഹോദര രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണവും മേഖലാ, ആഭ്യന്തര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. മദീനയില്‍ എത്തിച്ചേര്‍ന്ന ഇംറാന്‍ ഖാന് മദീനാ പള്ളിയിലെ സിയാറത്തിനുശേഷമാണ് റിയാദിലെത്തിയത്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.