മുംബൈ- മഹാരാഷ്ട്ര ബിജെപിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പങ്കജ മുണ്ടെ നേതൃത്വത്തിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ മറുപടിയുമായി എംപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പങ്കജ മുണ്ടെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. അവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപിയുടെ രാജ്യസഭാ എംപി സഞ്ജയ് കക്കാഡെ. നേരത്തെ ബീഡ് ജില്ലയില്‍ പിതാവ് ഗോപീനാഥ് മുണ്ടെയുടെ ജ•ദിനത്തില്‍ നടത്തിയ റാലിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അവര്‍ ഉന്നയിച്ചത്. താന്‍ ബിജെപിയുമായി അസന്തുഷ്ടിയിലല്ല. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെയാണെന്നും പങ്കജ മുണ്ടെ പറഞ്ഞിരുന്നു. ഇതോടെ അവര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. അതേസമയം പര്‍ളിയില്‍ തന്റെ തോല്‍വിക്ക് പിന്നില്‍ ചില ബിജെപി നേതാക്കള്‍ തന്നെയാണെന്നും പങ്കജ മുണ്ടെ പറഞ്ഞിരുന്നു.