ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹരജി ബുധനാഴ്ച പരിഗണിക്കുമെന്ന് സൂചന. ക്രിസ്മസ് അവധി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ അവസാന പ്രവര്‍ത്തി ദിവസം പരിഗണിക്കാനുള്ളവയായി ലിസ്റ്റ് ചെയ്ത കേസുകളുടെ കൂട്ടത്തില്‍ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹരജിയുമുണ്ട്.
ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് മുസ്ലിം ലീഗിന്റെ ഹരജി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ലീഗിന്റെ ഹരജിക്കൊപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു ഡസനോളം മറ്റു ഹരജികളും പരിഗണിക്കുമെന്നാണ് കരുതുന്നത്. ഹരജികള്‍ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെ
സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അവധിയാരംഭിക്കുന്നതിന് മുമ്പ് ഈ ഹരജികള്‍ കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.