കൊല്‍ക്കത്ത- പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ പശ്ചിമ ബംഗാളില്‍ നിര്‍ത്തിയിട്ട അഞ്ച് ട്രെയിനുകള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വെ സ്റ്റേഷനിലാണ് സമരക്കാര്‍ കാലി ട്രെയിനുകള്‍ക്ക് തീയിട്ടത്. പ്രതിഷേധക്കാര്‍ തടഞ്ഞതു കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം താറുമാറായി.
അതേസമയം, പോലീസ് രണ്ടു പേരെ വെടിവെച്ചു കൊന്ന അസമില്‍ ഇന്ന് കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ നേരിയ ഇളവ് വരുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്.
Murshidabad: Several trains that were static at the Krishnapur railway station near Lalgola have been set on fire by anti-CAB protesters pic.twitter.com/zMEIrCRgVz
— Indrojit | ইন্দ্রজিৎ (@iindrojit) December 14, 2019