ന്യൂദല്‍ഹി- രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയ വിവേചനപരമായി ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഈ നിയമം തങ്ങളുടെ സംസ്ഥാനത്ത് നടപ്പാവില്ലെന്നു പറഞ്ഞ് രംഗത്തു വന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം. യൂണിയന്‍ ലിസ്റ്റിലെ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു അധികാരവുമില്ല- മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, പൗരത്വം തുടങ്ങി 97 വിഷയങ്ങളാണ് ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവ.
മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഘല്‍ എന്നിവരാണ് പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നത്.