മക്ക- ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ നിര്യതനായ തവനൂര്‍ തനിയംപുറം കണ്ടിയില്‍ നെല്ലിപ്പാകുണ്ടന്‍ മുഹമ്മദ് (83) എന്ന മാനുവിന്റെ മൃതദേഹം മക്കയില്‍ മറവു ചെയ്തു.
മക്കളോടൊപ്പം ഉംറ നിര്‍വ്വഹിച്ച ശേഷം അസുഖബാധിതനായി അജ്‌യാദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഹറമില്‍ മയ്യിത്ത് നമസ്‌കരിച്ച ശേഷം ജന്നത്തുല്‍ മഅല്ലയില്‍ ഖബറടക്കി. കെ.എം.സി.സി പ്രവര്‍ത്തകള്‍ സഹായത്തിന് രംഗത്തുണ്ടായിരുന്നു.
മക്കള്‍: ഹനീഫ (ഹഫര്‍ അല്‍ ബാതിന്‍) ആയിഷ, ഫാത്തിമ, മൈമൂന, അസ്മാബി, നഫീസ. മരുമക്കള്‍: പരേതനായ ചെറുശ്ശേരി മുഹമ്മദ് മുണ്ടക്കുളം, കുഞ്ഞിമുഹമ്മദ്, ഉസ്മാന്‍, മുജീബ്, അബൂബക്കര്‍, മൈമൂന.