മുംബൈ-മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ മുംബൈയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ സമരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. നിയമഭേദഗതിക്കെതിരായ ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കണ്ണൻ ഗോപിനാഥൻ. കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് നേരത്തെ കണ്ണൻ ഗോപിനാഥൻ സർവീസിൽനിന്ന് രാജിവച്ചത്.