ന്യൂദൽഹി- പൗരത്വദേശീയ ഭേദഗതി ബില്ലിനെതിരെ ദൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വിദ്യാർഥികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. നേരത്തെ ലാത്തിചാർജ്ജും വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയിരുന്നു.
പാർലമെന്റിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തിയെങ്കിലും പോലീസ് തുടക്കത്തിൽ തന്നെ തടഞ്ഞു. ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ് വിദ്യാർഥികളുടെ മാർച്ച് തടഞ്ഞത്. തുടർന്ന് വിദ്യാർഥികൾ ബാരിക്കേഡുകൾ മറിച്ചിട്ട് മാർച്ചുമായി മുന്നോട്ടുപോയി. തുടർന്നാണ് സംഘർഷം രൂപപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്.