Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമത്തിന്റെ പ്രത്യാഘാതം പഠിക്കുന്നുവെന്ന് യു.എന്‍; അയല്‍ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചു

ന്യൂദല്‍ഹി- ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന. നിയമത്തിന്റെ അനന്തരഫലങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം. പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്ര സഭ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യു.എന്‍ വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ ബില്‍ വ്യാഴാഴ്ച രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അതേസമയം അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്.

 

Latest News