വാഷിംഗ്ടണ്‍- ചൂടുള്ള വാര്‍ത്തകള്‍ക്കുവേണ്ടി വനിതാ റിപ്പോര്‍ട്ടര്‍മാര്‍ കിടപ്പറ പങ്കിടുന്നത് പുതിയ സംഭവമല്ലെന്ന ടി.വി അവതാരകന്റെ പ്രസ്താവന അമേരിക്കയില്‍ വിവാദമായി.ഫോക്‌സ് ന്യൂസ് ചാനല്‍ അവതാരകന്‍ ജെസ്സെ വാട്ടേഴ്‌സാണ് ഇക്കാര്യം പറഞ്ഞത്.
അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച പല വാര്‍ത്തകളും ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിനു സമ്മതിച്ചാണ് വനിത റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുകൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.
സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ മുതിര്‍ന്ന സഹായിയുമായി വാര്‍ത്തകള്‍ക്കുവേണ്ടി വനിതാ റിപ്പോര്‍ട്ടര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടെംസ് റിപ്പോര്‍ട്ടറില്‍നിന്ന് ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നത്.
ക്ലിന്റ് ഈസ്റ്റ് വുഡിന്റെ പുതിയ സിനമയില്‍ ജേണലിസറ്റിനെ ഇങ്ങനെ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഫോക്‌സ് ടിവി അവതാരകന്റെ വെളിപ്പെടുത്തല്‍. പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും ജോലി ചെയ്ത അലി വാട്കിന്‍സ് തന്റെ ഒരു വാര്‍ത്താ സ്രോതസ്സുമായി നാലു വര്‍ഷത്തോളം കിടപ്പറ പങ്കിട്ടാണ് പല സ്‌കൂപ്പുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ , അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും ഫോക്‌സ് ഇത് തള്ളിക്കളയണമെന്നും സി.എന്‍.എന്‍ അവതാരക സാറ എലിസബത്ത് കപ്പ് ട്വിറ്ററില്‍ കുറിച്ചു.