ന്യൂദൽഹി- അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്രം നിർമ്മിക്കാൻ നൽകിയ സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മുഴുവൻ പുനപ്പരിശോധന ഹരജികളും സുപ്രീം കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട് പതിനെട്ട് ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് എസ്.എസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. അഖിലേന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്, നിർമോഹി അഖാര എന്നിവരടക്കമാണ് ഹരജി നൽകിയത്. ഇവർക്ക് പുറമെ നാൽപതോളം വരുന്ന സിവിൽ റൈറ്റ്‌സ് പ്രവർത്തകരും ഹരജി നൽകിയിരുന്നു.