ന്യൂദൽഹി- പൗരത്വഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യൻ സന്ദർശനം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൽ മുഅ്മിൻ റദ്ദാക്കി. ഈ മാസം പന്ത്രണ്ട് മുതൽ പതിനാല് വരെയായിരുന്നു വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. സന്ദർശനം റദ്ദാക്കാനുള്ള കാരണം ബംഗ്ലാദേശ് സർക്കാർ അറിയിച്ചിട്ടില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്നാണ് സന്ദർശനം റദ്ദാക്കിയത് എന്നാണ് സൂചന. ഇന്ന് വൈകിട്ട് 5.20നായിരുന്നു അദ്ദേഹം ദൽഹിയിൽ എത്തേണ്ടിയിരുന്നത്. അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത പ്രക്ഷോഭമാണ് നടക്കുന്നത്.