Sorry, you need to enable JavaScript to visit this website.

ആദ്യമായി മലയാളി യുവതി 'മിസ് ഇന്ത്യ വാഷിങ്ടണ്‍'

ചെന്നൈ-മലയാളി യുവതി ഇതാദ്യമായി 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകളായ ആന്‍സി ഫിലിപ്പ് ആണ് യു.എസില്‍ 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയത്. വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'റാവിഷിങ് വുമണ്‍' എന്ന സന്നദ്ധസംഘടന എല്ലാ വര്‍ഷവും നടത്തുന്ന 'മിസ് ഇന്ത്യ വാഷിങ്ടണ്‍' മത്സരത്തില്‍ ആദ്യമായാണ് ഒരു മലയാളി ജേത്രിയാകുന്നത്. മഞ്ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചെന്നൈ ജസി മോസസ് ഗേള്‍സ് സ്‌കൂളില്‍ പഠിച്ച ആന്‍സി 2012ല്‍ തമിഴ്‌നാട് സംസ്ഥാന സിലബസില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിരുന്നു. അണ്ണാ സര്‍വകലാശാലയിലെ പഠനശേഷം സ്‌കോളര്‍ഷിപ്പോടെ യു.എസില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ വാഷിങ്ടണില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ആന്‍സി സ്ത്രീകള്‍ക്കായി നേതൃത്വപരിശീലനപരിപാടി നടത്തുന്നുണ്ട്.ചെന്നൈ വില്ലിവാക്കത്താണ് കുടുംബം താമസിക്കുന്നത്. ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി(ഐ.സി.എഫ്.) ജീവനക്കാരിയാണ് ജാന്‍സി ലൂക്കോസ്. റെജി ഫിലിപ്പും ഇതേ സ്ഥാപനത്തിലായിരുന്നു.

Latest News