ചെന്നൈ- ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ചാണ് ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ യുവാവ് താലി കെട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആമ്പൂര്‍ സ്വദേശി ജഗനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസില്‍ തന്നെയായിരുന്നു യുവാവും സഞ്ചരിച്ചിരുന്നത്. നിരവധി തവണ യുവാവ് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു എന്ന അറിഞ്ഞ യുവാവ് പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച് ബലം പ്രയോഗിച്ച് താലി കെട്ടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവാവിനെതിരെ പൊലീസ് കേസെടുത്തു.